തിരുവനന്തപുരം കിളിമാനൂർ കൊട്ടാരത്തിലെ തല മുതിർന്ന അംഗം സി.ആർ.കേരളവർമ്മ അന്തരിച്ചു.

കിളിമാനൂർ ആർആർ വി സ്കൂളിലെ റിട്ട. അധ്യാപകനായ ഇദ്ദേഹത്തിന് 88 വയസായിരുന്നു.
കിളിമാനൂർ കൊട്ടാരത്തിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൃതദേഹം കിളിമാനൂർ കൊട്ടാരത്തിലെ ചിത്രശാലയിൽ പൊതുദർശനത്തിന് വയ്ക്കും.
അവിവാഹിതനാണ് പണ്ഡിതനായ കേരള വർമ്മ, വൈയാസാകി എന്ന പേരിൽ സന്ധ്യാ പദ്ധതി എന്ന ബ്രഹത് ഗ്രന്ഥം രചിച്ചിട്ടുണ്ട് .സംസ്കാരം ഇന്ന് വൈകിട്ട് 3നു കൊട്ടാരം വളപ്പിൽ നടക്കും