ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ 5-സ്റ്റാര്‍ ഹോട്ടലുകള്‍ കേരളത്തില
ഇന്ത്യയില്‍ എറ്റവും കൂടുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഉള്ള സംസ്ഥാനം എന്ന നേട്ടം കേരളത്തിന് സ്വന്തമായി. താമസ സൗകര്യവുമായി ബന്ധപ്പെട്ട നാഷണല്‍ ഡേറ്റ ബേസ് ഫോര്‍ അക്കമഡേഷന്‍ യൂണിറ്റ് കണക്കുകള്‍ അനുസരിച്ചാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ കണക്കില്‍ കേരളം ഒന്നാമത് എത്തിയത്.
മഹാരാഷ്ര, രാജസ്ഥാന്‍, ഗോവ എന്നീ സംസ്ഥാനങ്ങളെ മറികടന്നാണ് കേരളം ആദ്യമെത്തിയത്. കണക്ക് പ്രകാരം മഹാരാഷ്‌ട്രയില്‍ 35 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണ് ഉള്ളത്. ഗോവയില്‍ 32 ഫൈസ് സ്റ്റാര്‍ ഹോട്ടലുകളാണ് ഉള്ളത്. ഡല്‍ഹിയില്‍ 27 ഫൈസ് സ്റ്റാര്‍ ഹോട്ടലുകളാണ് ഉള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 45 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ആണ് ഉള്ളത്.
സ്വകാര്യ മേഖലയും കേരള ടൂറിസത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. കേരളത്തിലേക്കുള്ള ദേശീയ, രാജ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്.