മുഖ്യമന്ത്രിക്കെതിരെ ഗവർണ്ണറുടെ ഗുരുതര ആരോപണം.
മുഖ്യമന്തിക്ക് കൊലപാതകങ്ങളിൽ പങ്കെന്ന് പരോക്ഷ ആരോപണം. കണ്ണൂരിലെ അക്രമങ്ങൾക്ക് പിന്നിൽ ആരെന്നും ഗവർണ്ണർ. കണ്ണൂരിലെ എത്ര കൊലപാതകങ്ങളിൽ പിണറായി വിജയന് പങ്കെന്നും ചോദ്യം.
അതേ സമയം വീണ്ടും വെല്ലുവിളിച്ച് ഗവര്‍ണ്ണര്‍ കോഴിക്കോട് നഗരത്തില്‍. എന്തും നേരിടാൻ തയ്യാറെന്ന് ഗവർണ്ണർ, കോഴിക്കോട് നഗരത്തിലിറങ്ങി.
പോലീസ് സുരക്ഷ വേണ്ടെന്നറിയിച്ചാണ് ഗവർണർ നഗരത്തിലേക്കിറങ്ങുന്നത്. വിവിധ സ്ഥലങ്ങളിൽ സ്കൂൾ കുട്ടികൾക്കൊപ്പം ഇടപഴകി ഗവർണർ മിഠായി തെരുവിലേക്ക് നീങ്ങുന്നു.