നിയമസഭാ സമ്മേളനം 7 മുതൽ 24 വരെ
- പതിനഞ്ചാം നിയമസഭയുടെ ഒൻപതാം സമ്മേളനം ഓഗസ്റ്റ് 7ന് ആരംഭിച്ച് 24ന് സമാപിക്കും.
- സർക്കാർ ഇറക്കിയ ഓർഡിനൻസുകൾക്കു പകരമായി ബില്ലുകൾ പാസാക്കും.
- അന്തരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലിയർപ്പിച്ചു 7നു സഭ പിരിയും.
- 8, 9, 10, 11തിയതികളിൽ നിയമനിർമാണം. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ മന്ത്രിമാർ ക്കു ജില്ലകളിൽ പോകേണ്ടതിനാൽ 14നു സഭ ചേരില്ല.
- 15ന് അവധി.
- 16, 17, 18 തിയതികളിൽ നിയമനിർമാണം.
- 21ന് ബജറ്റിൻ മേലുള്ള ഉപധനാഭ്യർഥന ചർച്ച, 22, 23, 24 തിയതികളിൽ നിയമ നിർമാണമാണെന്നും സമ്മേളന കലണ്ടറിൽ പറയുന്നു