കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; നഗരസഭാ കൗണ്‍സിലറെ ഇ ഡി ഇന്നും ചോദ്യം ചെയ്യും
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ മധു അമ്പലപുരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇന്നലെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.
കേസില്‍ അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി ആര് അരവിന്ദാക്ഷന്റെ സുഹൃത്താണ് മധു.
സാമ്പത്തിക ഇടപാടുകളില്‍ അരവിന്ദാക്ഷന്റെ പങ്കാളിയാണ് സിപിഐഎം പ്രാദേശിക നേതാവുകൂടിയായ മധു അമ്പലപുരം എന്ന വിവരം ഇ ഡി ക്ക് ലഭിച്ചിട്ടുണ്ട്.
ബുധനാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മധു ഹാജരായിരുന്നില്ല.
കേസിലെ മുഖ്യപ്രതി പി സതീഷ് കുമാറിന്റെ സഹോദരന് പി ശ്രീജിത്തിനോടും ഇന്ന് വീണ്ടും ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.