കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സി പി എം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷനെയും ബാങ്ക് മുന്‍ ജീവനക്കാരന്‍ സി കെ ജില്‍സിനെയും ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സി പി എം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷനെയും ബാങ്ക് മുന്‍ ജീവനക്കാരന്‍ സി കെ ജില്‍സിനെയും ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു.

ചൊവ്വാഴ്ച വൈകിട്ട് നാല് വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. കലൂരിലെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ കോടതിയുടേതാണ് നടപടി.

രണ്ടു ദിവസത്തേക്കാണു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇരുവരെയും കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടത്‌. എന്നാൽ ഒരു ദിവസത്തെ കസ്റ്റഡി കലൂരിലെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ കോടതി അനുവദിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലു വരെയാണ് കസ്റ്റഡി അനുവദിച്ചത്.

കേസിലെ ഒന്നാം പ്രതി സതീഷ്‌ കുമാറുമായി പി ആര്‍ അരവിന്ദാക്ഷന്‍ നടത്തിയ വിദേശയാത്രകള്‍, കൂടുതല്‍ ബാങ്ക്‌ അക്കൗണ്ടുകള്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ എന്നീ കാര്യങ്ങളില്‍ വ്യക്‌തത വരുത്തുകയാണ്‌ ഇ ഡിയുടെ ലക്ഷ്യം.

ജില്‍സ് കരുവന്നൂര്‍ ബാങ്കിൽ നിന്നും നാലരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇതിലും വ്യക്തത വേണമെന്ന് ഇ ഡി കോടതിയെ അറിയിച്ചു

അറസ്റ്റിലായ ശേഷം ഇത് രണ്ടാം തവണയാണ് രണ്ടുപേരെയും ഇഡി കസ്റ്റഡിയില്‍ വാങ്ങുന്നത്.