കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാൻസലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം റദ്ദാക്കി സുപ്രീംകോടതി.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാൻസലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം റദ്ദാക്കി സുപ്രീംകോടതി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റിസ് ജെ.ബി. പര്‍ദിവാലയാണ് വിധി പ്രസ്താവിച്ചത്.

ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനത്തിനെതിരെ സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ചട്ടങ്ങള്‍ ലംഘിച്ചാണ് പുനര്‍നിയമനം നടത്തിയതെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമന ഉത്തരവില്‍ ഒപ്പിടാൻ ഗവര്‍ണറുടെ മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായതായും ഹർജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചു. ചാൻസലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പുനര്‍നിയമനത്തെ സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു.