ലാവ്ലിന് കേസില്‍ മുഖ്യമന്ത്രിക്ക് അനുകൂല പരാമര്‍ശവുമായി കെ സുധാകരന്
‘കേരളത്തില്‍ ഇതുപോലൊരു മുഖ്യമന്ത്രിയെ എന്നെങ്കിലും കണ്ടിട്ടുണ്ടോ? എന്റെ നാട്ടുകാരനാണ്. കോളജ്മേറ്റാണ്, പക്ഷേ അന്നൊന്നും അദ്ദേഹം ഇത്രമോശമായിരുന്നില്ല.
പണമുണ്ടാക്കിയത് പാര്‍ട്ടിയാണ്, പിണറായി വിജയനല്ലെന്നാണ് പ്രസ്താവന. കേസില്‍ വിധി പറയരുതെന്ന് ജഡ്ജിമാര്‍ക്ക് ഭരണകൂടത്തിന്റെ നിര്‍ദേശമുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
‘കേരളത്തില്‍ ഇതുപോലൊരു മുഖ്യമന്ത്രിയെ എന്നെങ്കിലും കണ്ടിട്ടുണ്ടോ? എന്റെ നാട്ടുകാരനാണ്. കോളജ്മേറ്റാണ്, പക്ഷേ അന്നൊന്നും അദ്ദേഹം ഇത്രമോശമായിരുന്നില്ല. ലാവ്ലിന് കേസിലുള്ള പണമൊക്കെ പാര്‍ട്ടിക്കാണ് പിണറായി കൊടുത്തത്’. കെ സുധാകരന് പറഞ്ഞു.
ലാവ്ലിന് കേസ് തുടര്‍ച്ചയായി മാറ്റിവയ്ക്കുന്ന സംഭവത്തില്‍ കോടതിക്കെതിരെയും കെപിസിസി അധ്യക്ഷന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഭരണകൂടത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. ജഡ്ജിമാര്‍ക്ക് പോലും ഭയപ്പാടുണ്ടാകുന്ന സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുകൂലമായ രാഷ്ട്രീയ സാഹചര്യം നിലവില്‍ കോണ്‍ഗ്രസിനുണ്ട്. ഈ അവസരം മുതലെടുത്തില്ലെങ്കില്‍ പരിതപിക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് കൂടി കെ സുധാകരന് കൊടുത്തു.