ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി
യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ കോലഞ്ചേരിയിൽ നടന്നു. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
വൈദീക ട്രസ്റ്റിയായി ഫാ.റോയി ജോർജ് കട്ടച്ചിറ, അൽമായ ട്രസ്റ്റിയായി
തമ്പു ജോർജ് തുകലൻ,സഭാ സെക്രട്ടറിയായി ജേക്കബ്ബ് സി. മാത്യൂ എന്നിവർ വിജയിച്ചു. 5 വർഷമാണ് കാലാവധി.
കോലഞ്ചേരി പുത്തൻ കുരിശ് പാത്രിയർക്ക സെന്ററിൽ ചേർന്ന അസോസിയേഷനിൽ 2169 പേർ വോട്ട് രേഖപ്പെടുത്തി.