ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വർണ നേട്ടം നാലായി.
വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാക്കര്‍, റിഥം സാങ് വാ്ന്‍, ഇഷാ സിങ്ങ് ത്രയമാണ് സ്വര്‍ണ്ണം നേടിയത്.
1759 പോയിന്റ് നേടിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ചൈനയാണ് രണ്ടാമത്. വെങ്കലം കൊറിയ സ്വന്തമാക്കി.
വനിതകളുടെ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷന്‍സ് ടീം വിഭാഗത്തിലാണ് ഇന്ത്യയുടെ വെള്ളി മെഡല്‍ നേട്ടം. സിഫ്റ്റ് കൗര്‍ സമാറ, ആഷി ചൗക്‌സി, മാനിനി കൗശിക് സഖ്യമാണ് വെള്ളി മെഡല്‍ നേടിയത്.
ഫൈനലില്‍ 1764ന പോയിന്റ് നേടിയാണ് ഇന്ത്യ വെള്ളി മെഡല്‍ നേടിയത്.