റവന്യൂ ജില്ലാ ശാസ്ത്രോത്സവം ഉദ്ഘാടനം

റവന്യൂ ജില്ലാ ശാസ്ത്രോത്സവം ഉദ്ഘാടനം

എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രോത്സവം എസ് ആർ വി ജി വി എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കൊച്ചി നഗരസഭ മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എറണാകുളം എംഎൽഎ ടി ജെ വിനോദ് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ സ്വാഗതം ചെയ്തു. കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എ ശ്രീജിത്ത് മുഖ്യാതിഥിയായിരുന്നു.

ഡിവിഷൻ കൗൺസിലർ പത്മജാ എസ് മേനോൻ , വി എച്ച് എസ് ഇ അഡീഷണൽ ഡയറക്ടർ ലിസി ജോസഫ് , എറണാകുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡിഫി ജോസഫ്, പ്രിൻസിപ്പാൾ ബിജു എ എൻ , അധ്യാപക സംഘടനാ പ്രതിനിധികളായ ജോസ്പെറ്റ് ജേക്കബ്, അജിമോൻ പൗലോസ്, വില്യം പി എം, ശിഹാബ്, കമറുദ്ദീൻ പി എ , ജി വെങ്കിടേഷ്, ബിനു കെ വർഗീസ്, അനസ് എൻ എ , ഡോ. സന്തോഷ് കുമാർ , ജോസഫ് വർഗീസ് തുടങ്ങിയവർ ആശംസകൾ നേർന്നു. റിസപ്ഷൻ കമ്മിറ്റി കൺവീനർ നിഷാദ് ബാബു പി.എ. നന്ദി പ്രകാശിപ്പിച്ചു.

എറണാകുളം എംഎൽഎ ടി.ജെ വിനോദ് വൊക്കേഷണൽ എക്സ്പോയുടെ ഉദ്ഘാടനം നിർവഹിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി മാറമ്പള്ളി നസ്രത്തൽ ഇസ്ലാം വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാലയത്തിലെ എൻ എസ് എസ് പ്രവർത്തകർ ഫ്ലാഷ് മോബ് നടത്തി.

നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലായി നടക്കുന്ന റവന്യൂ ശാസ്ത്രോത്സവം നാളെ സമാപിക്കും. വൈകുന്നേരം അഞ്ചുമണിക്ക് തുടങ്ങുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനവിതരണവും എസ് ആർ വി ജി വി എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ വച്ച് ഹൈബി ഈഡൻ എംപി നിർവഹിക്കും.