മോൻസണ്‍ മാവുങ്കല്‍ പ്രധാന പ്രതിയായ പുരാവസ്തുതട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണയ്ക്ക് വീണ്ടും സസ്പെൻഷൻ.
തട്ടിപ്പ് കേസിലെ പ്രതിയായ ഐ ജിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പിന്നാലെയാണ് സസ്പെൻഷൻ വിധിച്ചത്. ഡി ജി പിയുടെ ശുപാര്‍ശ പ്രകാരമാണ് മുഖ്യമന്ത്രി നടപടി സ്വീകരിച്ചത്.
പുരവാസ്തു തട്ടിപ്പ് കേസില്‍ പ്രതിക്കൂട്ടിലായതിന് പിന്നാലെ ലക്ഷ്മണ നേരത്തെ ഒരു വര്‍ഷത്തെ സസ്പെൻഷൻ നേരിട്ടിരുന്നു.
പൊലീസ് ട്രെയിനിംഗ് വിഭാഗം മേധാവിയായി സര്‍വീസില്‍ തിരികെ പ്രവേശിച്ചതിന് ശേഷമാണ് വീണ്ടും സസ്പെൻഷൻ നേരിട്ടത്.