ബേബി എന്ന ഒറ്റവിളിയിൽ ഡി ആർ ഡി ഒ ശാസ്ത്രജ്ഞനെ വീഴ്ത്തി
ലോകത്തെ ഞെട്ടിച്ച ഒരുപാട് ചാര സുന്ദരികളെ നമ്മൾ കേട്ടിട്ടുണ്ട്. ലോക മഹായുദ്ധ കാലം മുതൽ രഹസ്യങ്ങൾ ചോർത്താൻ ഹണിട്രാപ്പ് അഥവാ തേൻകെണി ഒരുക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ തേൻകെണിയിൽ വീണത് ഇന്ത്യൻ പ്രതിരോധ ശാസ്ത്രജ്ഞനായ പ്രദീപ് കരുൾക്കർ ആണ്.
ഇന്ത്യൻ പ്രതിരോധ ശാസ്ത്രജ്ഞനായ പ്രദീപ് കരുൾക്കറിൽ നിന്ന് പാക് ചാര സുന്ദരി ചോർത്തിയത് ബ്രഹ്മോസ് അടക്കമുള്ള ഇന്ത്യൻ മിസൈലുകളുടെയും പ്രതിരോധ ഗവേഷണ പദ്ധതികളുടെയും വിവരങ്ങളാണ്.