തലകീഴായി ചുംബിച്ച് ഹണി റോസ്
സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ഹണി റോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്.
നടിയുടെ അയർലാൻഡ് സന്ദർശനത്തിനിടെ ബ്ലാർണി കാസിലിനെ ചുംബിച്ചതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. വെറുതെ ചുംബിച്ചതല്ല തല കീഴായി കിടന്നതായിരുന്നു ഈ ചുംബനം.