സിഎ അല്ലെങ്കിൽ എംകോം പഠിച്ചവരാണോ? കേരള പൊലീസില്‍ അക്കൗണ്ട്സ് ഓഫീസർ ആകാം.
കേരള പോലീസിന്റെ കീഴിലുളള തിരുവനന്തപുരത്തെ സബ്സിഡിയറി പോലീസ് കല്യാൺ ഭണ്ഡാറിൽ അക്കൗണ്ട്സ് ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
CA / ICWA /MCom / MBA (Finance ) എന്നിങ്ങനെയാണ് വിദ്യാഭ്യാസ യോഗ്യത. അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്തിരിക്കണം. ബന്ധപ്പെട്ട ഏതെങ്കിലും സ്ഥാപനത്തിലെ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം വേണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 16.8.2023. വിജ്ഞാപനവും അപേക്ഷാഫോറത്തിന്റെ മാതൃകയും https://keralapolice.gov.in/page/notification എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.