കേരളത്തിനുള്ള രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് കൈമാറി.
പാലക്കാട് ഡിവിഷനില്‍നിന്നുള്ള എൻജിനീയര്‍മാര്‍ക്കാണ് ട്രെയിൻ കൈമാറിയത്.
ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ റേക്കാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. എട്ട് കോച്ച് അടങ്ങിയ ട്രെയിനാണ് അനുവദിച്ചിരിക്കുന്നതെന്നാണ് വിവരം. ട്രെയിൻ ഇന്ന് മംഗളൂരുവിലെത്തും.രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിനായി രണ്ട് റൂട്ടുകളാണ് പരിഗണനയിലുള്ളത്.
മംഗലാപുരം – തിരുവനന്തപുരം, മംഗലാപുരം – എറണാകുളം റൂട്ടുമാണ് നിലവില്‍ പരിഗണനയില്‍. ഇവയില്‍ മംഗലാപുരം – തിരുവനന്തപുരം പ്രാവര്‍ത്തികമാക്കണമെങ്കില്‍ രണ്ട് റേക്കുകള്‍ ആവശ്യമായി വരുമെന്നാണ് വിലയിരുത്തല്‍.