ഗ്രാന്റ് കൊച്ചിന്‍ ഓണം കാര്‍ണിവലിന് മറൈന്‍ഡ്രൈവില്‍ തുടക്കമായി

ഗ്രാന്റ് കൊച്ചിന്‍ ഓണം കാര്‍ണിവലിന് മറൈന്‍ഡ്രൈവില്‍ തുടക്കമായി

കാഴ്ചയുടെയും രുചിയുടെയും വിനോദത്തിന്റെയും അത്ഭുതലോകം തുറന്ന് എറണാകുളം മറൈന്‍ഡ്രൈവില്‍ ഗ്രാന്റ് കൊച്ചിന്‍ ഓണം കാര്‍ണിവലിന് തുടക്കമായി. ഹൈബി ഈഡന്‍ എം.പി കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. മിസ് ഇന്ത്യ റണ്ണര്‍അപ്പ് ജിനി ഗോപാല്‍, കാര്‍ണിവല്‍ സംഘാടകരായ മഹേഷ് എം, മിഥുന്‍ മണി, ബിനു പുറക്കാട്ട്, ഷമീര്‍ വളവത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. ആഗസ്റ്റ് 31 വരെ നീണ്ടുനില്‍ക്കുന്ന കാര്‍ണിവലിന്റെ ഭാഗമായി ഫുഡ്‌ഫെസ്റ്റും ദിവസവും സന്ധ്യകളില്‍ സ്റ്റേജ് പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്.

പ്രദര്‍ശന വിപണന സ്റ്റാളുകളും. കൂറ്റന്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ പ്രവേശിക്കുന്ന പവലിയനില്‍ കൊടുംകാടിന്റെ ദൃശ്യഭംഗി ഒരുക്കി ജുറാസിക്് പാര്‍ക്കും ഡിനോസറുകളും , വിവിധ വര്‍ണങ്ങളിലുള്ള വശ്യമനോഹരമായ അലങ്കാര മത്സ്യങ്ങളുടെ അതിമനോഹര പ്രദര്‍ശനം കാണികളെ വിസ്മയിപ്പിക്കുന്നു. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അലങ്കാര വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെ വിപുലമായ പ്രദര്‍ശനവും.

വിദേശ ഇനം നായ്ക്കളും പ്രദര്‍ശനത്തിലെ ആകര്‍ഷകമാണ്. ലോകാത്ഭുതങ്ങളില്‍ ഒന്നായ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ നേര്‍ക്കാഴ്ച ഇവിടെ പുനര്‍ജനിക്കുകയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആര്‍ത്തുല്ലസിക്കാന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകളും ഫാമിലി ഗെയിമുകളും പ്രത്യേകമമായി ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.

വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ ജില്ലാ വ്യവസായ കേന്ദ്രം 52 സംരംഭകരെ അണിനിരത്തി ഒരുക്കിയിരിക്കുന്ന വ്യവസായ പ്രദര്‍ശനവും കാര്‍ണിവലിന്റെ ഭാഗമായിട്ടുണ്ട്. കറികത്തി മുതല്‍ കാര്‍ വരെ ഇവിടെ ഓണം പ്രമാണിച്ച് വന്‍ ഓഫറുകളിലും ഡിസ്‌ക്കൗണ്ടുകളിലും വില്‍പനയ്ക്കായി എത്തിയിരിക്കുകയാണ്. രാവിലെ 11 മുതല്‍ രാത്രി ഒമ്പത് മണിവരെയാണ് പ്രദര്‍ശനം. പ്രവേശനം പാസ്്മൂലമാണ്. അഞ്ച് വയസ് മുതല്‍ പത്ത് വയസുവരെയുള്ള കുട്ടികള്‍ക്ക് 30 രൂപയും മുതിര്‍ന്നവര്‍ക്ക് 50 രൂപയുമാണ് പാസ്‌നിരക്ക്.