എൻ എസ് എസുമായി പിണക്കമില്ലെന്ന് ഗോവിന്ദൻ; മാസപ്പടി വിവാദത്തിൽ മറുപടിയില്ല

എൻ എസ് എസുമായി പിണക്കമില്ലെന്ന് ഗോവിന്ദൻ; മാസപ്പടി വിവാദത്തിൽ മറുപടിയില്ല

 

പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇടത് സ്ഥാനാർത്ഥി എൻ എസ് എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് സി പി എമ്മിന് എൻ എസ് എസിനോട് പിണക്കമില്ലെന്ന മറുപടി നൽകി സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദൻ. സി പി എമ്മിന് എൻ എസ് എസിനോട് എന്നല്ല ആരുമായും പിണക്കമില്ലെന്നും സ്ഥാനാർത്ഥി സന്ദർശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

സമുദായ നേതാക്കളെ സ്ഥാനാർത്ഥി കാണുന്നത് ജനാധിപത്യ മര്യാദയാണ്. എൻ എസ് എസ് അപ്പപ്പോൾ എടുക്കുന്ന നയത്തെയാണ് വിമർശിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരമെന്നാണ് എൻ എസ് എസ് നിലപാട്. പക്ഷേ പലപ്പോഴും അങ്ങനെ ആകാറില്ലെന്നും എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മിത്ത് വിവാദത്തിൽ വസ്തുത ബോധ്യപ്പെടേണ്ടത് എൻ എസ് എസിനാണെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

എന്നാൽ മാസപ്പടിയെ കുറിച്ച് ചോദ്യം ഉയർന്നതോടെ എം വി ഗോവിന്ദൻ വാർത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങി.