ജോർജ് നല്ല പൊതുപ്രവർത്തകൻ’; സുധാകരന് ആളുമാറി, അനുശോചിച്ചത് മറ്റൊരാളെക്കുറിച്ച്.
അന്തരിച്ച സംവിധായകൻ കെ ജി. ജോർജിന്റെ വിയോഗത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനോട് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ ആളുമാറി പ്രതികരിച്ചതിൽ വിശദീകരണവുമായി കോൺഗ്രസ് പ്രവർത്തകർ.
കോൺഗ്രസ് പ്രവർത്തകനായ ജോർജ് എന്നയാൾ ഇന്നു മരിച്ചിരുന്നെന്നും കെ. സുധാകരനുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന ആ ജോർജിന്റെ മരണത്തെക്കുറിച്ചാണ് മാധ്യമപ്രവർത്തകർ ചോദിക്കുന്നതെന്നു കരുതിയാണ് കെ പി സി സി പ്രസിഡന്റ് അങ്ങനെ പ്രതികരിച്ചതെന്നുമാണു വിശദീകരണം.
ജോർജ് നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു’’ എന്നാണു കെ ജി. ജോർജിന്റെ വിയോഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ സുധാകരൻ പ്രതികരിച്ചത്.
അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും സുധാകരൻ പറഞ്ഞു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ട്രോളുകളും നിറഞ്ഞു.