ചേർത്തലയിൽ വീടിന്റെ ടെറസിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ പിടികൂടി
അന്ധകാരനഴിയിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വീടിൻ്റെ ടെറസിൽ വളർത്തിയ രണ്ട് കഞ്ചാവ് ചെടികൾ പിടികൂടി.
സംഭവത്തിൽ പട്ടണക്കാട് പഞ്ചായത്ത് 19-ാം വാർഡ് താന്നിക്കൽ വീട്ടിൽ ഫ്രാൻസിസ് പയസിനെ(23) എക്സൈസ് പിടികൂടി. പ്രതിയെ ചേർത്തല കോടതി റിമാൻ്റ് ചെയ്തു.
ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി ജെ റോയിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ പി സുരേഷ്,ബെന്നിവർഗ്ഗീസ്,ഷിബു പി ബഞ്ചമിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ ആർ രാജീവ്, എ പി അരൂൺ, വിഷ്ണുദാസ്,ആകാശ് നാരായണൻ,അമൽ രാജ്,വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി, ടൈഡവർ വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.