സൗജന്യ ഓണക്കിറ്റ് യു ഡി എഫ് ജനപ്രതിനിധികള്‍ സ്വീകരിക്കില്ല; പ്രതിപക്ഷ നേതാവ്.
ഓണത്തോടനുബന്ധിച്ച് എം എല്‍ എമാര്‍ക്കും എം പിമാര്‍ക്കും സപ്ലൈകോ നല്‍കുന്ന സൗജന്യ കിറ്റ് യു ഡി എഫ് ജനപ്രതിനിധികള്‍ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു മാത്രമാണ് ഇത്തവണ ഓണക്കിറ്റ് നല്‍കുന്നത്. അതു തന്നെ പൂര്‍ണതോതില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുമില്ല.
സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും നല്‍കാത്ത സൗജന്യ കിറ്റ് യു ഡി എഫ് ജനപ്രതിനിധികളും സ്വീകരിക്കില്ല. ഇക്കാര്യം സപ്ലൈകോയെ അറിച്ചു.