കുട്ടനാട്ടിൽ കർഷകന്റെ മരണത്തിൽ പ്രതികരിക്കാതെ ഭക്ഷ്യവകുപ്പ് മന്ത്രി
കുട്ടനാട്ടിൽ കർഷകനായ പ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. വിവരങ്ങളറിഞ്ഞ ശേഷം പ്രതികരിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
പി ആർ എസ് വായ്പയുടെ തിരിച്ചടവിൻ്റെ പേരിൽ ആരും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കേരളത്തിലില്ലെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. കർഷകന് മറ്റ് വായ്പകൾ ഉണ്ടാകാം. ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ബാധ്യത എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്. എങ്കിലും വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയിട്ടില്ല.
വിലക്കയറ്റം എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് നിശ്ചയിച്ചിട്ടില്ല. സാധാരണക്കാരന് ബാധ്യതയാവില്ലെന്നും സബ്സിഡി സാധനങ്ങൾക്ക് നിലവിൽ മാസം 50 കോടിയോളം കുടിശിക വരുന്നുണ്ടെന്നും മന്ത്രി വിശദമാക്കി