സാമ്പത്തിക പ്രതിസന്ധി; വൈദ്യുതി നിരക്ക് കൂടിയേക്കും.
മഴ കുറഞ്ഞതിനാൽ ദിവസം 10 കോടി രൂപയുടെ വൈദ്യുതി പുറത്തുനിന്ന് അധികമായി വാങ്ങേണ്ടി വരുന്നതുമൂലം വൈദ്യുതി ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ 2 വർഷങ്ങളിൽ ഇതേ സമയത്ത് വൈദ്യുതി പുറത്തു കൊടുത്ത് ബോർഡ് ലാഭം ഉണ്ടാക്കിയിരുന്ന സ്ഥാനത്താണിത്.
നിരക്കുവർധനയിലൂടെ ഈ ഭാരം ജനങ്ങളുടെ ചുമലിലേക്കു വരുമെന്നും ഉറപ്പായി. പ്രശ്നം ചർച്ച ചെയ്യാൻ നാളെ 4 നു മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും.