സാമ്പത്തിക കുറ്റകൃത്യം; പ്രതി അറസ്റ്റിൽ
സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് മൂന്ന് വനിതാ ഗ്രൂപ്പിലെ 24 പേരിൽ പണം തട്ടിയെടുത്ത തമിഴ്നാട് സ്വദേശിയെ ആലപ്പുഴ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു.
തിരുന്നൽവേലി നങ്ങുനേരി നാരയണസ്വാമി കോവിൽ സ്ട്രീറ്റ് സ്വദേശി യോഗുപതി(29) ആണ് അറസ്റ്റിലായത്.
ഐ സി ഐ സി ഐ ബാങ്കിന്റെ തമിഴ്നാട് അഞ്ചുഗ്രാമം ബ്രാഞ്ചിലെ യോഗുപതിയുടെ അക്കൗണ്ടിലേക്കാണ് പരാതിക്കാർ പണം നൽകിയത്.
വായ്പ ലഭിക്കാതെ വന്നതോടെ ഇവർ കുത്തിയതോട് പോലീസിൽ പരാതി നൽകുകയായിരുന്നു.