വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വേണ്ടെന്ന് ഹൈക്കോടതി നിര്‍ദേശം
വിശ്വാസികള്‍ക്ക് ക്ഷേത്രത്തിലേക്ക് പോകാൻ നിയന്ത്രണം വരുമെന്നും ബൗണ്‍സേഴ്സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി വരുമെന്നും കോടതി വിലയിരുത്തി.
കൊച്ചിൻ ദേവസ്വം ബോര്‍ഡിനാണ് ഹൈക്കോടതി ഉത്തരവ് നല്‍കിയത്. മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നല്‍കിയാല്‍ വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടാകും.സിനിമാ നിര്‍മാതാവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഷൂട്ടിങ് അനുവദിക്കാൻ ദേവസ്വം ബോര്‍ഡിന് നിര്‍മാതാവ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഈ അപേക്ഷ ദേവസ്വം കമ്മീഷണര്‍ നിരസിച്ചിരുന്നു. ഇതിനെതിരെയാണ് നിര്‍മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.