വീണയ്‌ക്കെതിരായ പ്രചാരണം അടിസ്‌ഥാനരഹിതമെന്ന് ഇ.പി ജയരാജൻ
മാസപ്പടി വിവാദത്തിൽ വിവാദത്തിൽ പ്രതികരണവുമായി ഇ പി ജയരാജൻ.മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ പ്രചരണം അടിസ്ഥാന രഹിതമെന്ന് അദ്ദേഹം പറഞ്ഞു.ഒരു കൺസൾട്ടൻസി നടത്തുന്നതിൽ എന്താണ് തെറ്റ്.ഒരു പാവം പെൺകുട്ടിയെ ആക്രമിക്കുകയാണ്. മുഖ്യമന്ത്രിയെയും, കുടുംബത്തെയും വ്യക്തിഹത്യ നടത്തുകയാണ്.
എത്രയോ ദേശീയ നേതാക്കൾക്കും, അവരുടെ മക്കൾക്കും, കുടുംബാംഗങ്ങൾക്കും മറ്റും കൺസൾട്ടൻസി സ്ഥാപനമുണ്ട്.ദുരുദ്ദേശപരമായ പ്രചരണമാണിതെല്ലാം.പണം കൊടുത്തവർക്കും, വാങ്ങിയവർക്കും പരാതിയില്ല.വാങ്ങിയ പണത്തിന് ടാക്സ് നൽകിയതാണ്.തെറ്റായ പ്രചരണങ്ങളിൽ നിന്ന് മാധ്യമങ്ങളും പിൻമാറണമെന്നും എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജൻ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.