സ്ക്കുളുകളിൽ പ്രവേശനോൽസവം

സ്ക്കുളുകളിൽ പ്രവേശനോൽസവം

വെള്ളാംങ്ങല്ലൂർ:  കോണത്തുകുന്ന് ഗവ.യുപി സ്ക്കൂളിലെ പ്രവേശനോൽസവം വെള്ളാംങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് നിഷ ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിയും മൃദംഗ വിദ്വാനുമായ സുജൻ പൂപ്പത്തി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വാർഡംഗം കെ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസ്ന റിജാസ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് സമിതി സ്ഥിരം അദ്ധ്യക്ഷ ഷീല സജീവൻ, പഞ്ചായത്ത് വാർഡംഗങ്ങളായ എംഎച്ച് ബഷീർ, വർഷ പ്രവീൺ, സ്ക്കൂൾ എച്ച്എം പിഎസ് ഷക്കീന,  പിടിഎ പ്രസിഡണ്ട് എവി പ്രകാശ്, വൈസ് പ്രസിഡണ്ട്  പിഎസ് സരിത, മുൻ പിടിഎ പ്രസിഡണ്ട്മാർ എന്നിവർ സംസാരിച്ചു.  നവാഗതരായ വിദ്യാർത്ഥികൾക്ക് സമ്മാന വിതരണം നടത്തി. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.  പടം പ്രവേശനോൽസവം ഉദ്ഘാടനം.                               വെള്ളാംങ്ങല്ലൂർ  കാരുമാത്ര ഗവ. യുപി സ്ക്കൂളിലെ പ്രവേശനോൽസവം പഞ്ചായത്ത് വാർഡംഗം ടിഎ ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു.  പിടിഎ പ്രസിഡണ്ട് സെബില ഫൈസൽ അദ്ധ്യക്ഷത വഹിച്ചു.  സ്ക്കൂൾ എച്ച്എം സുമ .പി., ഒഎസ്എ സെക്രട്ടറി സുന്ദരൻ, എംപിടിഎ പ്രസിഡണ്ട് മരിയ നിഷാദ്, സീനിയർ അസിസ്റ്റൻറ് രജനി കെബി, സഗീർ കരിപ്പാക്കുളം എന്നിവർ സംസാരിച്ചു.