ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു
ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന കേസില്‍ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു
കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത് . ഉച്ചയോടെയാണ് മുഹമ്മദ് ഫൈസല്‍ ഇ.ഡി ഓഫീസില്‍ എത്തിയത്.
മാര്‍ക്കറ്റിംഗ് ഫെഡറേഷനില്‍ നടന്ന ക്രമക്കേടുകളില്‍ മുന്‍പ് ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നുവെങ്കിലൂം എത്തിയിരുന്നില്ല.
ഇതിനു പിന്നാലെയാണ് ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി നടത്തിയതില്‍ ക്രമക്കേടു നടന്നുവെന്ന ആരോപണം 2016 കാലഘട്ടത്തിലാണ് സിബിഐ പരിശോധിക്കുന്നത്.
കള്ളപ്പണ ഇടപാട് നടന്നുവെന്ന് കണ്ടതോടെയാണ് ഇ.ഡി കേസ് . ഫൈസലിന്റെ ഓഫീസിലും ബന്ധപ്പെട്ടവരുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു.