ഇ സാക്ഷി പോര്‍ട്ടല്‍; കോട്ടയത്തിനു നേട്ടം
എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തിനായി കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ ഇ സാക്ഷി പോര്‍ട്ടലിലൂടെ രാജ്യത്ത് ആദ്യമായി കരാറുകാര്‍ക്ക് തുക ഓണ്‍ലൈനായി മാറിനല്‍കി കോട്ടയം.
കോട്ടയം ലോക്‌സഭ മണ്ഡലത്തിലാണ് ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ മേല്‍നോട്ടത്തില്‍ കരാറുകാര്‍ക്കുള്ള തുക നല്‍കല്‍ ഉള്‍പ്പെടെ ഓണ്‍ലൈനായി നടത്തിയത്.
കോട്ടയം ലോക്‌സഭ മണ്ഡലത്തില്‍ മുന്‍പ് ലഭ്യമായിരുന്ന ഏഴുകോടി രൂപ പൂര്‍ണമായും ചെലവഴിച്ചതിനെ തുടര്‍ന്ന് കേന്ദ്രം നല്‍കിയ 10 കോടി രൂപയാണ് പോര്‍ട്ടല്‍ മുഖേന വിനിയോഗിക്കുന്നത്.