കൊച്ചിയിൽ ലഹരി മരുന്ന് വേട്ട
എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷന് സമീപം എസ് ആര്‍ എം റോഡിലുള്ള ലോഡ്ജിൽ നിന്നും തമിഴ്നാട്ടുകാരായ രണ്ട് യുവാക്കളടക്കം നാലുപേർ എം ഡി എം എയുമായി പിടിയിലായി.
ഇവരിൽ നിന്ന് 57.72 ഗ്രാം എം ഡി എം എ കണ്ടെടുത്തു.
തിരുവനന്തപുരം, ബാലരാമപുരം, വടക്കേവിള, എസ്.എസ്. ഭവനിൽ യാസിൻ (22), ഇടുക്കി, പീരുമേട്, ചെമ്പാരിയിൽ വീട്ടിൽ, പ്രഭാത് (22),തമിഴ്നാട്,ചെന്നൈ, മുത്യാൽപേട്ട, നന്നിയപ്പൻ സ്ട്രീറ്റ്, രാംകുമാർ.പി.(24),ദിണ്ഡിഗൽ, ബത്ത്ലഗുണ്ട്, കണവൈപ്പട്ടി, 2/611- ഓംശക്തി കോവിൽ സ്ട്രീറ്റ്, മുഹമ്മദ് ഫാസിൽ(19), എന്നിവരാണ് പിടിയിലായത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു:ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്. ശശിധരന്‍റെ നിര്‍ദ്ദേശപ്രകാരം നർക്കോട്ടിക് അസി. കമ്മീഷണർ കെ എ അബ്ദുൽ സലാമിന്റെ മേൽനോട്ടത്തിൽ കൊച്ചി സിറ്റി ഡാൻസാഫും എറണാകുളം ടൗൺ നോർത്ത് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഡൽഹിയിൽ നിന്ന് വാങ്ങുന്ന എം ഡി എം എ എറണാകുളം, ഇടുക്കി, ജില്ലകളിൽ വിതരണം ചെയ്യുന്ന മുഖ്യ കണ്ണികളിൽപ്പെട്ടവരാണ് അറസ്റ്റിലായവർ.