തൃശ്ശൂര്‍ എ.ആര് ക്യാമ്പിലെ ഡ്രെെവര്‍ സി.പി.ഒ യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തൃശൂർ പെരുമ്പിള്ളിശ്ശേരി സ്വദേശി 40 വയസ്സുള്ള ആദിഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. പെരുമ്പിള്ളിശ്ശേരിയിലുള്ള വീട്ടിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
തൃശ്ശൂർ സിറ്റി കൺട്രോൾ റൂമിൽ ഡ്രൈവറായി ജോലി ചെയ്തുവരവേ 2022 ഒക്ടോബര്‍ മുതല്‍ കാരണം ബോധിപ്പിക്കാതെ ജോലിക്ക് ഹാജരാകാത്തതിന് പോലീസ് സേനയിൽ നിന്ന് ‘ഡെസർട്ടഡ്’ ആണ്. ചേര്‍പ്പ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.