ഡോ. രവി കണ്ണന് മാഗ്സസെ പുരസ്ക്കാരം.
ഈ വർഷത്തെ മാഗ്സസെ പുരസ്കാരത്തിന് പ്രമുഖ അര്‍ബുദ ചികില്‍സാ വിദഗ്ധന്‍ ഡോ. ആര്‍. രവി കണ്ണന്‍ അര്‍ഹനായി. 41 ലക്ഷം രൂപയാണ് അവാർഡ് തുകയായി ലഭിക്കുക.
പത്മശ്രീ പുരസ്കാരവും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
ചെന്നൈ സ്വദേശിയായ ഡോ. രവി കണ്ണൻ 2007 ലാണ് അസമിലെ സില്‍ചറിലേക്ക് നിര്‍ധന രോഗികള്‍ക്കുള്ള സൗജന്യ ചികില്‍സ ലക്ഷ്യമിട്ട് എത്തുന്നത്.
ഇവിടെ രോഗികൾക്ക് ഭക്ഷണവും താമസവും നല്‍കുന്ന കച്ചാര്‍ ആശുപത്രിയുടെ ഡയറക്ടറായി പ്രവർത്തിച്ചു.
മുമ്പ് അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയായിരുന്നു.