ഡോള്‍ഫിന്‍ 27 ടഗ്ഗ് എത്തി; ഡോള്‍ഫിന്‍ 37 എന്ന ടഗ്ഗും ഇന്ന് എത്തും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ചൈനയില്‍ നിന്ന് ക്രെയിനുകളുമായി എത്തുന്ന ഷെന്‍ഹുവാ-15 എന്ന ചരക്ക് കപ്പലടക്കമുള്ളവയെ ബെര്‍ത്തിലേക്ക് അടുപ്പിക്കുന്നതിനുള്ള രണ്ടാമത്തെ ടഗ്ഗും എത്തി.
അദാനി തുറമുഖ കമ്പനിയുടെ ഡോള്‍ഫിന്‍ 27 എന്ന ടഗ്ഗാണ് ഇന്നലെ വൈകിട്ടോടെ മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞം മൈനര്‍ തുറമുഖത്ത് അടുപ്പിച്ചത്.
ചരക്ക് കപ്പലുകളെ ബര്‍ത്തിലേക്ക് അടുപ്പിക്കാന്‍ നാല് ടഗ്ഗുകളാണ് വിഴിഞ്ഞത്ത് എത്തിക്കുന്നത്.
ഇന്ന് ഉച്ചയോടെ ഡോള്‍ഫിന്‍ 37 എന്ന ടഗ്ഗും തുറമുഖത്ത് എത്തുമെന്ന് തുറമുഖ പര്‍സര്‍ വിനുലാല്‍ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് ഓഷ്യന്‍ സ്പിരിറ്റ് എന്ന ടഗ്ഗ് എത്തിച്ചിരുന്നു. നാലാമത്തെ ടഗ്ഗ് അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞത്തെത്തിക്കും.
ഗുജറാത്തിലെ തുറമുഖത്ത് നിന്നാണ് ഡോള്‍ഫിന്‍ ടഗ്ഗ് എത്തിച്ചത്.