ഗർഭഛിദ്രത്തിന് നിരന്തര സമ്മർദ്ദം, കുഞ്ഞുമായി ഗർഭിണി ജീവനൊടുക്കി
കേരളത്തിൽ പെൺകുട്ടികളുടെ ആത്മഹത്യകൾ തടുർക്കഥയാകുന്നു. ഓരോ സംഭവത്തിന് ശേഷവും ഇത് അവസാനത്തേത് ആയിരക്കണേ എന്ന് പ്രാർഥിക്കുന്നവരാണ് മലയാളികൾ.
പക്ഷെ ഭർതൃ വീട്ടിലെ പീഡനങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ഓരോരുത്തരായി ജീവൻ വെടിയുകയാണ് .
ഭർത്താവും കുടുംബവും, ഗർഭഛിദ്രത്തിന്, നിർബന്ധിച്ചതു മൂലമുണ്ടായ, മാനസിക സമർദ്ദത്താലാണ് ദർശന കുഞ്ഞുമായി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു