മുണ്ടക്കയത്ത് 45കാരന്റെ മരണം കൊലപാതം, കോടാലികൊണ്ട് അടിച്ചു കൊന്ന പെറ്റമ്മ കസ്റ്റഡിയില്‍.
മദ്യപിച്ചു സ്ഥിരമായി വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകനെ 68കാരിയായ മാതാവ് കോടാലിയുടെ മാട് കൊണ്ടടിച്ചു കൊലപ്പെടുത്തിയതാണന്ന് കണ്ടെത്തി.
കുഴിമാവ് ,116 ഭാഗത്ത് തോപ്പില്‍ ദാമോദന്റെ മകന്‍ അനുദേവന്‍(45)നെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് സാവിത്രി(68)ആണ് മുണ്ടക്കയം പൊലീസിന്റെ കസ്റ്റഡിയിലായിരിക്കുന്നത്.
ഇക്കഴിഞ്ഞ 20നാണ് അനുദേവിനെ കയ്യാലയില്‍ നിന്നു വീണു പരിക്കേറ്റന്നു പറഞ്ഞ് മാതാവും ബന്ധുക്കളും ചേര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
ചികില്‍സയിലിരിക്കെ തിങ്കളാഴ് പുലര്‍ച്ചെഅനദേവന്‍ മരണപ്പെടുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതമാണന്ന് കണ്ടെത്തിയത്.