പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രധാനി ഐ ജി ലക്ഷ്മണെന്ന് ഹെെക്കോടതിയില്‍ ക്രൈംബ്രാഞ്ച്
ഐ ജിയുടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം പിന്‍വലിക്കാനുള്ള ഹര്‍ജിയിലാണ് പരാമര്‍ശം.
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ഐ ജി ലക്ഷ്മണിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍ നിന്നും ഐ ജി വിട്ടു നിന്നു.
ഇതിന് പിന്നാലെയാണ് ഇടക്കാല മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി, വെെ ആര്‍. റസ്തം ലക്ഷ്മണിനെതിരേ ഹെെക്കോടതിയെ സമീപിച്ചത്.
ഇയാള്‍ക്കെതിരേ സെക്ഷന്‍ 120 ബി പ്രകാരമുള്ള കുറ്റം തെളിഞ്ഞതായി ഹര്‍ജിയിലുണ്ട്