മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ച്‌ സി പി ഐ മുഖപത്രമായ ജനയുഗം.

മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ച്‌ സി പി ഐ മുഖപത്രമായ ജനയുഗം.

 

മാര്‍ക്ക് ലിസ്റ്റ് ക്രമക്കേടും ഗസ്റ്റ് ലക്ച്ചര്‍ നിയമനത്തിന് വ്യാജരേഖ ചമച്ചതും ഗുരുതരവും അപലപനീയവുമാണെന്നാണ് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു.

“രണ്ടു സംഭവങ്ങളിലും ഉള്‍പ്പെട്ടവര്‍ ഒരു പ്രമുഖ വിദ്യാര്‍ത്ഥി സംഘടനയുടെ മുൻനിര നേതാക്കളാണെന്നത് വിവാദത്തിന് ആനുപാതികമല്ലാത്ത വാര്‍ത്താപ്രാധാന്യം നല്കുന്നതിനും രൂക്ഷമായ രാഷ്ട്രീയ പ്രതികരണത്തിനും കാരണമായി. മാര്‍ക്ക്‌ലിസ്റ്റ് ക്രമക്കേടില്‍ ഉള്‍പ്പെട്ടയാള്‍ അദ്ദേഹത്തിന്റെ സംഘടനയുടെ മുഖ്യഭാരവാഹികളില്‍ ഒരാളാണ്.

വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് അതേ സംഘടനയുടെ സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയൻ ഭാരവാഹിത്വം വഹിച്ചിരുന്ന ആളാണ്”- മുഖപ്രസംഗത്തില്‍ പറയുന്നു.

”ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് വ്യാജരേഖ ചമച്ച കേസ് ഗുരുതരവും തികച്ചും അപലപനീയവുമാണ്. അത് ഒരു ക്രിമിനല്‍ കുറ്റകൃത്യമാണെന്നു മാത്രമല്ല, സമാനരീതിയില്‍ വ്യാജരേഖ ഉപയോഗിച്ച്‌ മുമ്ബ് രണ്ട് കോളജുകളില്‍ അവര്‍ ലക്ചററായി പ്രവര്‍ത്തിച്ചിരുന്നതായും വാര്‍ത്തയുണ്ട്.

ഇത്തരത്തില്‍ വ്യാജരേഖ സൃഷ്ടിക്കുന്നതില്‍ അവര്‍ക്കു ലഭിച്ചുവെന്ന് പറയപ്പെടുന്ന സഹായം സംഭവത്തിന് ഗൂഢാലോചനയുടെ മാനംകൂടി നല്കുന്നു എന്നും മുഖ്യ പ്രസംഗത്തിലുണ്ട്

ഉന്നതവിദ്യാഭ്യാസരംഗം വിവാദമുക്തമാക്കണം എന്ന തലക്കെട്ടിലാണ് ജനയുഗത്തിന്റെ മുഖപ്രസംഗം.