സര്‍ക്കാരിനെതിരായ ജനവികാരം ശക്തമായതുകൊണ്ടാണ് ആരും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷത്തില്‍ പുതുപ്പള്ളിയില്‍ യു ഡി എഫ് ജയിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.
ഏഴ് ലക്ഷം പേര്‍ക്ക് കിറ്റ് നല്‍കുമെന്ന് പറഞ്ഞ സര്‍ക്കാരിന്‍റെ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ആറ് ലക്ഷം പേര്‍ക്ക് പോലും കിറ്റ് ലഭിച്ചില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
തന്‍റെ സര്‍ക്കാരില്‍ അഴിമതിയില്ലെന്ന പിണറായിയുടെ വാദം പൊളിഞ്ഞു. എ സി. മൊയ്തീനെതിരായ ഇ ഡി അന്വേഷണം ഇതിന് തെളിവാണ്.
പുതുപ്പള്ളിയില്‍ ചെറുപ്പക്കാരുടെ വോട്ടില്‍ വലിയ അഭാവമുണ്ടായിരുന്നു. പലരും വിദേശ രാജ്യങ്ങളില്‍ പോയി. കേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ തകര്‍ച്ചയാണ് ചെറുപ്പക്കാര്‍ പുറത്ത് പോകാന്‍ കാരണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ബി ജെ പിക്ക് കേരളത്തില്‍ വോട്ട് കുറഞ്ഞതില്‍ സി പി എമ്മിനാണ് സങ്കടമെന്നും അദ്ദേഹം പരിഹസിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ വിജയം യു ഡി എഫിന് ഊര്‍ജം നല്‍കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു