മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം.
ഇംഫാലില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധത്തെ തുടര്‍ന്ന് അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സ്കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
മണിപ്പൂരില്‍ ജൂലൈയില്‍ കാണാതായ മെയ്തെയ് വിഭാഗത്തിലെ രണ്ട് വിദ്യാര്‍ത്ഥികൾ കൊല്ലപ്പെട്ടിരുന്നു. മരിച്ചുകിടക്കുന്ന വിദ്യാര്‍ഥികളുടെ പിറകില്‍ ആയുധധാരികള്‍ നില്ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. മണിപ്പൂരില്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്ത് വന്നത്.
കേസില്‍ സി ബി ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സി ബി ഐ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക അന്വേഷണസംഘം നാളെ മണിപ്പൂരില്‍ എത്തുമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് അറിയിച്ചു.