ലാൻഡിംഗ് വിജയകരം : ഇന്ത്യക്ക് അഭിമാനമായി ചന്ദ്രയാൻ 3 ദൗത്യം.
ഇന്ത്യക്ക് അഭിമാനമായി ചന്ദ്രയാൻ 3 ദൗത്യം.വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി.
ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യവും.
ദൗത്യം വിജയിച്ചതിൽ ആഹ്ലാദവുമായി ഐഎസ്ആർഒ. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ്വർക്ക് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നടക്കുന്നത്.
ഐതിഹാസിക വിജയമാണ് രാജ്യം കൈവരിച്ചതെന്ന് ശാസ്ത്രലോകത്തെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.