മേലാകെ മുറിവുകൾ, അഞ്ച് വയസുകാരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത
ആരെയും പേടിക്കേണ്ടാത്ത ലോകത്തിലേക്ക് ആ കുരുന്ന് യാത്രയായി.ഇനി ആരും അവളെ പറ്റിക്കില്ല. കളിയും ചിരിയുമായി പാറിപറന്ന് നടന്നവൾ.
അതിഥി തൊഴിലാളി കുടുംബത്തോടൊപ്പം കേരളത്തിൽ എത്തി മലയാളത്തെയും നാടിനെയും സ്നേഹിച്ച കൊച്ചു പൂമ്പാറ്റയാണ് ഒരു നരാധമന്റെ കൊടും ക്രൂരത ഏറ്റുവാങ്ങി മണ്ണോട് ചേർന്നത്.
നല്ല ഒരു ജീവിതവും കുട്ടികളുടെ നല്ല പഠനവും ലക്ഷ്യമിട്ട് ബീഹാറിൽ നിന്ന് കേരളത്തിലേക്ക് വന്ന അച്ഛനും അമ്മയും 4 കുഞ്ഞുങ്ങളും അടക്കമുള്ള കുടുംബം. കേരളത്തിന് പക്ഷെ അവർക്ക് നൽകാൻ കഴിഞ്ഞതോ തീരാനോവ് മാത്രം.
ചോക്ലേറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച് പോയ അഞ്ച് വയസുകാരിയെ എത്ര ക്രൂരമായാണ് അസഫക് ആലം എന്ന മനുഷ്യ മൃഗം പിച്ചിച്ചീന്തിയത്. കടയിലെത്തി 40 രൂപയുടെ കിൻഡർ ജോയി വേണമെന്ന് ചിണുങ്ങി പറഞ്ഞ അവൾക്ക് അയാൾ വാങ്ങി കൊടുത്തോ പത്ത് രൂപയുടെ ഫ്രൂട്ടിയും ഒരു ചോക്ലേറ്റും.