യാത്രയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്കെതിരെയാണ് കേസ്.
എൻ എസ് എസ് വൈസ് പ്രസിഡൻ്റ് സംഗീത് കുമാർ ആണ് കേസിലെ ഒന്നാം പ്രതി.
തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസാണ് കേസ്സെടുത്തത്. ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് കേസ്. നേരത്തെ, ശബരിമല വിഷയവുമായി ബന്ധപ്പെട്ടും നാമജപയാത്രക്കെതിരെ വ്യാപകമായി കേസുകളെടുത്തിരുന്നു.