മന്ത്രിസഭാ പുന:സംഘടന ഉടന്‍ വേണം

മന്ത്രിസഭാ പുന:സംഘടന ഉടന്‍ വേണം

 

മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി. നവകേരള സദസിന് മുമ്പ് പുനഃസംഘടന വേണമെന്ന് ആവശ്യം. എല്‍ഡിഎഫ് നേതൃത്വത്തിന് കേരള കോണ്‍ഗ്രസ്-ബി കത്ത് കൈമാറി.

കേരള കോണ്‍ഗ്രസ്-ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായരാണ് കത്ത് നല്‍കിയത്. അടുത്ത എല്‍ഡിഎഫ് യോഗം മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ച ചെയ്യും.

നവംബര്‍ 10ന് മുന്നണിയോഗം ചേരും.പുനഃസംഘടന ആവശ്യപ്പെട്ട് കത്ത് നല്‍കിയ പാര്‍ട്ടികള്‍ക്ക് ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് നല്‍കി.