ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാം
പുതിയ സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്ന സംരംഭകർക്കായി സംരംഭകത്വ വികസന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ് 10 ദിവസത്തെ ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജൂൺ 19 മുതൽ 31 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസ്സിൽ വച്ച് നടക്കുന്ന ഈ പരിശീലനത്തിന്റെ ഭാഗമായി സംരംഭകൻ/സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. പുതിയ സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്,ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ,
ജി എസ് ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ നിരവധി സെഷനുകൾ ആണ് ഉൾപെടുത്തിയിരിക്കുന്നത്. കോഴ്സ് ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ്ടി ഉൾപ്പെടെ 5,900/- രൂപ ആണ് 10 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവർ കീഡിന്റെ വെബ്സൈറ്റ് ആയ www.kied.info-ൽ ഓൺലൈനായി ജൂൺ 15 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരെഞ്ഞെടുക്കപ്പെടുന്ന 35 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-0484 2532890 / 2550322/7012376994,