യു ഡി എഫ് സെക്രട്ടറിയേറ്റ് ഉപരോധം; വി ഡി സതീശൻ ഒന്നാം പ്രതി; മൂവായിരം പേർക്കെതിരെ പൊലീസ് കേസ്
രണ്ടാം പിണറായി സർക്കാരിനെതിരെ യു ഡി എഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പൊലീസ് കേസെടുത്തു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെയാണ് കേസ്. കെ പി സി സി അധ്യക്ഷൻ കെ. സുധാകരൻ, എം എം ഹസ്സൻ, കൊടുക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല, എൻ കെ. പ്രേമചന്ദ്രൻ, രമ്യ ഹരിദാസ്, സി പി ജോൺ , വി എസ് ശിവകുമാർ, പാലോട് രവി, പി കെ. വേണുഗോ പാൽ , എം വിൻസന്റ് , കെ മുരളീധരൻ, നെയ്യാറ്റിൻകര സനൽ എന്നിവരടക്കം പ്രതികളാണ്. കന്റോമെന്റ്റ് പൊലിസാണ് കേസെടുത്തത്.
വഴി തടസ്സ പ്പെടുത്തിയതിനും, അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്.