തന്റെ കാറില്‍ ഇടിപ്പിച്ചെന്ന പരാതിയുമായി ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗവും നടനുമായ കൃഷ്ണ കുമാര്‍.
മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി പോയ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന പൊലീസ് വാന്‍ മനഃപൂര്‍വം തന്റെ കാറില്‍ ഇടിപ്പിച്ചെന്ന പരാതിയുമായി ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗവും നടനുമായ കൃഷ്ണ കുമാര്‍.
പൊലീസ് വാനിലുണ്ടായിരുന്നവര്‍ തന്നെ അസഭ്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
ഇത് സംബന്ധിച്ച പരാതി പൊലീസിന് കൃഷ്ണ കുമാര്‍ നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ പന്തളത്ത് വെച്ചായിരുന്നു പരാതിക്കാസ്പദമായ സംഭവം.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഏറ്റവും പിന്നിലായുണ്ടായിരുന്ന പൊലീസിന്റെ സ്‌ട്രൈക്കര്‍ ഫോഴ്‌സിന്റെ വാഹനം തന്റെ കാറില്‍ ഇടിപ്പിച്ചു എന്നാണ് കൃഷ്ണകുമാറിന്റെ പരാതി.
അപകടകരമായി വാഹനമോടിച്ചതിനും മോശമായി പെരുമാറിയതിനും വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് എതിരെ കേസെടുക്കണം എന്നാണ് കൃഷ്ണ കുമാറിന്റെ ആവശ്യം. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് പന്തളം സി ഐയ്ക്ക് കൃഷ്ണ കുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.
പുതുപ്പള്ളിയിലില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന്റെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെയായിരുന്നു സംഭവം.