കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട.

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട.

കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിന് സമീപം കാറിൽ നിന്നാണ് അരക്കോടി രൂപ വിലവരുന്ന അരക്കിലോ എം ഡി എം എ പിടികൂടിയത്. സംഭവത്തിൽ കോട്ടയം സ്വദേശിയായ യുവതിയെയും കാലടി, കലൂർ സ്വദേശികളായ 3 യുവാക്കളെയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

ഇടപാടുകാർക്ക് കൈമാറാനാണ് ലഹരി വസ്തു എത്തിച്ചതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. കാശ്മീരിൽ നിന്ന് കൊറിയർ വഴിയാണ് ലഹരി വസ്തുവെത്തിയത്. ഇക്കാര്യം നിരീക്ഷിച്ച ശേഷമാണ് എക്സൈസ് പ്രതികളെ പിടികൂടിയത്