പൗര പ്രമുഖരെന്ന വാക്ക് ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച് എ കെ ബാലന്‍
പൗരപ്രമുഖര്‍ എന്ന വാക്ക് ഇടത് നേതാക്കള്‍ അടക്കം ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍.
നവകേരള സദസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണുന്നത് പൗര പ്രമുഖരെയല്ലെന്നും ‘പ്രത്യേക ക്ഷണിതാക്കളെ’യാണെന്ന് എ കെ ബാലന്‍ വിശദീകരിച്ചു. പൗര പ്രമുഖരെന്ന വാക്ക് ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച ബാലന്‍, അപേക്ഷ നല്‍കി ആര്‍ക്കും ക്ഷണിതാവാകാമെന്നും വ്യക്തമാക്കി.
‘കൃഷിക്കാരന്റെ പ്രശ്‌നം ഒരു കര്‍ഷകന്‍ വന്ന് പറയുന്നതിനേക്കാള്‍ ആ സംഘടനയെ പ്രതിനിധീകരിച്ച് ഒരാള്‍ വന്ന് പറയുമ്പോള്‍ നിരവധി പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയും. എല്ലാ മേഖലയിലും അങ്ങനെ തന്നെ. മുഖ്യമന്ത്രി അവര്‍ക്ക് മറുപടി നല്‍കും.
പ്രത്യേക ക്ഷണിതാവാകാന്‍ കളക്ടര്‍ക്കോ എം എല്‍ എക്കോ ഞങ്ങളെ കൂടി വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു കത്ത് നല്‍കിയാല്‍ മതിയെന്നും’ ബാലന്‍ വിശദീകരിച്ചു.