കൂടുതല്‍ മികച്ച പരിചരണത്തിനായി അതുല്യയുടെ പുതിയ പുനരധിവാസ കേന്ദ്രം
മുതിര്‍ന്നവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമായി വിവിധ തരത്തിലുള്ള ചികില്‍സാ രീതികള്‍ അതുല്യ പുനരധിവാസ കേന്ദ്രത്തില്‍ ലഭ്യമാണ്. ഫിസിയോ തെറാപ്പി, ഒക്ക്യുപ്പേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, കോഗ്‌നിറ്റിവ് തെറാപ്പി, ഗ്രൂപ്പ് തെറാപ്പി തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. പുനരധിവാസത്തിന് സമഗ്ര സമീപനം നല്‍കുന്നതിലൂടെ സജീവവും സംതൃപ്തവുമായ ജീവിതം നയിക്കാന്‍ മുതിര്‍ന്നവരെ പ്രാപ്തരാക്കുക എന്നതാണ് അതുല്യ ലക്ഷ്യമിടുന്നത്.
മുതിര്‍ന്ന പൗരന്മാരുടെ സ്വാതന്ത്ര്യവും അന്തസും മെച്ചപ്പെടുത്തുന്നതില്‍ എന്നും പ്രതിജ്ഞാബദ്ധമായ അതുല്യ ഓരോരുത്തരുടെയും വ്യക്തിഗത പുനരധിവാസമാണ് ലക്ഷ്യമിടുന്നത്.
മുതിര്‍ന്നവരുടെ ജീവിത നിലവാരം ഉയര്‍ത്തേണ്ടതിന്റെ പ്രധാന്യം അതുല്യ തിരിച്ചറിഞ്ഞെന്നും ഏറ്റവും മികച്ച നിലവാരത്തിലുള്ള പരിചരണവും പിന്തുണയും നല്‍കാവുന്ന തരത്തിലാണ് പുനരധിവാസ കേന്ദ്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അതുല്യ സീനിയര്‍ കെയര്‍ സ്ഥാപകനും സിഇഒയുമായ ജി.ശ്രീനിവാസന്‍ പറഞ്ഞു. മുതിര്‍ന്നവരെ അവരുടെ അന്തസും സ്വാതന്ത്ര്യവും വീണ്ടെടുക്കാന്‍ സഹായിക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, ഉയര്‍ന്ന ജീവിത നിലവാരം ആസ്വദിക്കാന്‍ അവരെ പ്രാപ്തരാക്കുന്നുവെന്നും പറഞ്ഞു.
അതുല്യ പുനരധിവാസ കേന്ദ്രത്തിലെ വിദഗ്ധ ആരോഗ്യ പ്രൊഫഷണലുകള്‍ ഓരോ മുതിര്‍നന്നവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനും അതുവഴി അവരുടെ വെല്ലുവിളകളും ലക്ഷ്യങ്ങളും നേടികൊടുക്കാനും പരിചയ സമ്പന്നരാണ്. ഓരോ വ്യക്തികള്‍ക്കും ആവശ്യമായ തെറാപ്പികളിലൂടെ മുതിര്‍ന്നവരുടെ സഞ്ചാരം, കരുത്ത്, ശാരീരിക സൗഖ്യം തുടങ്ങിയവയെല്ലാം മെച്ചപ്പെടുത്തി കൂടുതല്‍ സജീവവും സ്വതന്ത്രരുമാക്കുന്നു.
സ്വീകാര്യതയും സുഖകരവുമായ അന്തരീക്ഷം ലഭ്യമാകുന്ന തരത്തിലാണ് അതുല്യ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
മുതിര്‍ന്നവര്‍ക്ക് ആത്മവിശ്വാസം തിരികെ ലഭ്യമാക്കാനും അതുവഴി ജീവിത ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും സഹായിക്കുകയാണ് അതുല്യ പുനരധിവാസ കേന്ദ്രത്തിന്റെ മുഖ്യ ലക്ഷ്യം.
മുതിര്‍ന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് പ്രത്യേക പരിചരണവും സേവനവും നല്‍കേണ്ടത് നിര്‍ണായകമാകുന്നു. അതുല്യ പുനരധിവാസ കേന്ദ്രം പ്രത്യേക പുനരധിവാസ പരിപാലന പരിപാടിയിലൂടെ മുതിര്‍ന്ന പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള യാത്രയില്‍ വിശ്വസ്ത പങ്കാളിയായി അഭിമാനത്തോടെ മുത്തേറുന്നു.
പുനരധിവാസ പരിചരണമെന്നാല്‍ ശാരീരിക സൗഖ്യം നല്‍കല്‍ മാത്രമല്ല, ആത്മാവിനെ പരിപോഷിപ്പിക്കലും പ്രത്യാശ പുനഃസ്ഥാപിക്കലും കൂടിയാണെന്നും അതുല്യ സമഗ്ര പരിചരണത്തില്‍ പ്രതിജ്ഞാബദ്ധമാണെന്നും ഓരോ വ്യക്തിയെയും ശാക്തീകരിച്ച് ജീവിതം തിരിച്ചുപിടിക്കാനും സാധ്യതകള്‍ കണ്ടെത്താനും സഹായിക്കുന്നുവെന്നും അതുല്യ പുനരധിവാസ കേന്ദ്രത്തിലെ റീഹീബിലിറ്റേഷന്‍ കെയര്‍ സ്പെഷ്യലിസ്റ്റ് ഡോ.ജേക്കബ് പറഞ്ഞു.