കൊച്ചിയിലെ ഹോട്ടലിൽ ഡി.ജെ പാർട്ടിക്കിടെ കത്തിക്കുത്ത് ; മാനേജർക്ക് പരിക്കേറ്റു
ഡി.ജെ പാർട്ടിക്കിടെ കൊച്ചിയിലെ ഹോട്ടലിൽ കത്തിക്കുത്ത്.
ശനിയാഴ്ച രാത്രി 10 മണിയോടെ കടവന്ത്രയിലെ ഒലിവ് ഡൗൺ ടൗൺ ഹോട്ടലിലായിരുന്നു സംഭവം.
ഹോട്ടലിൽ നടന്ന ഡി.ജെ പാർട്ടിക്കിടെ യുവാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി.
തുടർന്ന് പ്രശ്നം പരിഹരിക്കാൻ എത്തിയ ഹോട്ടൽ മാനേജർ റോണിയെ മൂന്നുപേരടങ്ങിയ സംഘം കുത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി.
പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
റോണിയുടെ കൈക്കാണ് കുത്തേറ്റത്.
ഇദ്ദേഹത്തെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ല.
പാർട്ടിക്കിടെ പ്രതികൾ മദ്യപിച്ചിരുന്നതായാണ് വിവരം.
മദ്യപിച്ചു ജീവനക്കാരുമായി തർക്കമുണ്ടായപ്പോഴാണ് റോണി ഇടപെട്ടത്.
സംഭവത്തിന് ശേഷം പ്രതികളെ ഹോട്ടൽ ജീവനക്കാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു